ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക-സാംസ്കാരികചരിത്രം ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും...
കൂടുതൽ വായിക്കുക