ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര് ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന് വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍